വൈശാഖമാസ ശ്രീമദ് ഭാഗവത ഉപാസന 2021


admin 0 Comments

വൈശാഖമാസ ശ്രീമദ് ഭാഗവത ഉപാസന 2021

വൈശാഖമാസ ശ്രീമദ് ഭാഗവത ഉപാസന
(12 -05 -2021 ബുധൻ മുതൽ 10 -06 -2021 നോട് കൂടി)

ഓം നമോ ഭഗവതേ വാസുദേവായ

ഭക്തരേ, ഭാഗവതപ്രേമികളേ,

കോവിഡ് -19 മഹാമാരിയുടെ ഉന്മൂലനത്തിനായി, 26-10-2020 മുതൽ 2-11-2020 കൂടി സപ്താഹ യജ്‌ഞം ആയും 31-01-2021 ആരംഭിച്ച് 9-02-2021 കൂടി നവാഹ യജ്‌ഞം ആയും നമ്മൾ ഭാഗവത ഉപാസന നടത്തിയിരുന്നല്ലോ, ഈശ്വര കാരുണ്യം കൊണ്ടും ഗുരു-കാരണവർമാരുടെ അനുഗ്രഹം കൊണ്ടും സഹകരിച്ച എല്ലാവരുടേയും സഹകരണം കൊണ്ടും വളരെയേറെ ഭംഗിയായി രണ്ടും സമർപ്പിക്കുന്നതിന് നമുക്ക് സാധിച്ചിരുന്നു. പ്രസ്തുത മഹാമാരി കൂടുതൽ ശക്തിയോടെ തിരിച്ചു വന്ന സാഹചര്യത്തിൽ വീണ്ടും ഒരു മാസം നീണ്ടു നിൽക്കുന്ന വൈശാഖ മാസ ഉപാസനയായി (7AM – 5PM) 12 -05 -2021 ബുധൻ മുതൽ 10 -06 -2021 കൂടി ഭഗവത് കഥകൾ പാരായണ ശ്രവണാദികൾ നടത്തുന്നു. ലോകരക്ഷക്കായി ശാസ്ത്രലോകത്തോടൊപ്പം ആത്മീയലോകം സൃഷ്ടിച്ച് ഭരണാധികാരികളുടെ ഒപ്പം നമുക്കും അണിനിരക്കാം.

ഇത്തവണ ദിവസം 12 അദ്ധ്യായങ്ങൾ വീതം പാരായണവും ബാക്കി സമയം പ്രഭാഷണങ്ങളും, നാമജപവും എന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും സഹകരിക്കുക.

എല്ലാ ദിവസവും, സഹസ്രനാമം, അഷ്ടോത്തരം, ഭുജംഗം, കീർത്തനം, പാരായണം, ഭജനാമൃതം, പ്രഭാഷണം, നാമജപം, കീർത്തനം, ഭാഗവതഗീതം, ആരതി, സമർപ്പണം എന്ന രീതിയിൽ ആയിരിക്കും.

– ബ്രഹ്മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു ഇളയിടം)