Rahna, Coimbatore


admin 0 Comments

 

ഒരു ഹിന്ദു ആയിരുന്നിട്ടും ഭഗവദ്ഗീത എന്താണെന്നറിയാത്ത എനിക്ക് ഈ ഭാഗവത കുടുംബത്തിലെ അംഗമാവാൻ സാധിച്ചത് ഈശ്വരാനുഗ്രഹം മാത്രമാണ്, സാധാരണ ജന ഹൃദയങ്ങളിൽ ദൈവീക ചിന്ത നിറക്കുന്നതാണ് ഗീതാ പാരായണവും കഥകളും കീർത്തനങ്ങളും എല്ലാം.

വീട്ടമ്മമാരും കുട്ടികളും മുത്തശ്ശിമാരും എല്ലാവരും ചേർന്നിരുന്ന് സന്ധ്യാനാമം ജപിക്കുമ്പോൾ വീടുകൾ ദേവാലയങ്ങൾ ആവുന്നു, അത് പോലെ തന്നെ വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക്, ബാല ഭാഗവത കുടുംബം, അറിവും ആത്മവിശ്വാസവും, ദൈവീകതയും നൽകി, നേർവഴിക്കു നയിക്കാൻ സഹായിക്കുന്നു. ഗുണപാഠങ്ങൾ ഉൾകൊള്ളുന്ന കഥകളും കീർത്തനങ്ങളും എല്ലാം പഠിക്കുന്ന കുട്ടികൾ, ഒരു നല്ല നാളെയുടെ വാഗ്ദാനങൾ ആയി തീരും. ഹിന്ദു ആചാരങ്ങളും അനുഷ്ടാനങ്ങളും അന്യം നിന്നു പോവാതിരിക്കാൻ രാവും പകലും എന്നില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ പ്രിയ ആചാര്യൻ ബ്രഹ്മശ്രീ. ഇളയിടം ശങ്കര നാരായണൻ നമ്പൂതിരി, പിന്നെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും എൻ്റെ സ്നേഹവും സന്തോഷവും നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു…

ഹരേ കൃഷ്ണ

– രഹ്ന, കോയമ്പത്തൂർ

ബഹ്റിൻ ഭാഗവത കുടുംബം