Ramadevi Ramakrishnan, Thiruvananthapuram


admin 0 Comments

 

നമസ്തേ!ഹരേ കൃഷ്ണ!

നമ്മൾ പുതിയൊരു website തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. SrimadBhagavatham.org എന്ന പേരാണ് നിശ്ചയിച്ചിട്ടുള്ളത്. ഭാരതീയ സനാതനധർമ്മങ്ങൾക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് website ന്റെ ഉദ്ദേശം. ശ്രീമദ് ഭാഗവതം, ശ്രീമദ് ഭഗവത് ഗീത, രാമായണം, മഹാഭാരതം തുടങ്ങിയ മഹത്തായ ഗ്രന്ഥങ്ങളുടെ പഠനവും ചർച്ചയും ലക്ഷ്യമിടുന്നു. കൂടാതെ പൗരാണിക ഭാരതീയ സങ്കൽപങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ,ഹിന്ദു ധർമ്മം എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും പ്രചരണവും സാധ്യമാക്കുന്നു. ‘ഭാഗവതകുടുംബം’ എന്ന whatsapp കൂട്ടായ്മയിൽ ആരംഭിച്ച ഈ കുടുംബത്തിൽ കേരളത്തിൻ്റെ പുറത്ത് ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള സജ്ജനങ്ങൾ അംഗങ്ങൾ ആണ്. കൂടാതെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു ‘ബാലകുടുംബ’വും പ്രവർത്തിച്ചു വരുന്നു. ഈ പ്രവർത്തനങ്ങളുടെ ഏകീകരണം എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന SrimadBhagavatham.org എന്ന സംരംഭത്തിനു എല്ലാവിധ നൻമയും അഭിവൃദ്ധിയും ഉണ്ടാകട്ടേ എന്ന് ഭഗവാൻ്റെ നാമധേയത്തിൽ ആശംസിക്കുന്നു!

– ശ്രീമതി. രമാദേവി രാമകൃഷ്ണൻ, തിരുവനന്തപുരം