ഗുരുവായൂരമ്പല ശ്രീകോവിലിൽ


srimadbhagavatham.org 11 Comments

ഗുരുവായൂരമ്പല ശ്രീകോവിലിൽ

ഗുരുവായൂരമ്പല ശ്രീകോവിലിൽ
ആ തിരുമുഖം കണികാണാനെത്തി ഞാനും
കണ്ണിനു കണ്ണായൊരുണ്ണിക്കണ്ണാ നിന്നെ
കണി കണ്ടു കൊതി തീർന്നില്ലെൻ്റെ കണ്ണാ
( ഗുരുവായൂരമ്പല…

വാകച്ചാർത്തും പിന്നെ അഭിഷേകവും നിൻ്റെ
തിരുനടയിൽ ഞാൻ കണ്ടുനിൽക്കെ
മനസ്സിലെ വ്യാധികൾ ഒന്നൊഴിയാതെ കൃഷ്ണാ
ആനന്ദ കണ്ണീരാൽ തേങ്ങിടുന്നു
ആനന്ദ കണ്ണീരാൽ തേങ്ങിടുന്നു
( ഗുരുവായൂരമ്പല…

പീലി തിരുമുടി കെട്ടിവച്ചങ്ങനെ
പൊന്നോടകുഴലും നീ ഊതിക്കൊണ്ടങ്ങനെ
നൃത്തമാടൂ കണ്ണാ നടനമാടൂ കണ്ണാ
എന്നകതാരിൽ നീ വിളങ്ങുകണ്ണാ
എന്നകതാരിൽ നീ വിളങ്ങുകണ്ണാ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ…….
കൃഷ്ണാ ഹരേ ജയ കൃഷ്ണഹരേ ജയ
വാതാലയേശാ എൻ മണിവർണ്ണാ.. (3)

രചന, ആലാപനം

ശ്രീമതി. സുനിത കുമാരി കെ.പി, പാലക്കാട്

Comments are closed.