നിൻ കഥ

നിൻ കഥ കേട്ടെൻ്റെ ഉള്ളം നിറയണം!
മറ്റൊന്നും കേൾക്കുവാനിമ്പമുണ്ടാകൊലാ!
നിൻ കഥയെപ്പോഴും പാടാൻ കഴിയണം!
മറ്റൊന്നും കീർത്തനം ചെയ്യേണ്ടെനിക്കഹോ!
നിന്നെസ്സദാ മനതാരിൽ സ്മരിക്കണം!
നിന്നെയല്ലാതൊന്നും ഓർമ്മവന്നീടൊലാ!
നിൻ പാദ സേവക്കായ് എന്നെ നിയോഗിച്ചു!
മറ്റൊരു സേവയും വേണ്ടായെന്നാക്കണം!
നിന്നെയെന്നർച്ചനക്കാരനാക്കീടണം!
അർച്ചന മാത്രമെൻ ജീവിതമാക്കണം!
എപ്പോഴുമെപ്പോഴും നിന്നെ വന്ദിക്കണം!
സർവ്വതും നീയായി കണ്ടു വന്ദിക്കണം!
എപ്പോഴും നിന്നുടെ ദാസനായീടണം!
നീയെന്നെയെപ്പോഴും ദാസനായ് ചേർക്കണേ!
നീയായിട്ടെപ്പോഴും സഖ്യമുണ്ടാവേണം!
മറ്റാരുമെൻ്റെ സഖാവായ് ഭവിക്കൊലാ!
നിൻ പാദപത്മത്തിൽ സർവ്വം സമർപ്പിച്ചു!
സാഷ്ടാംഗം നിന്നെ നമസ്ക്കരിക്കുന്നു ഞാൻ!

രചന

ബ്രഹ്മശ്രീ. ഹരിദാസ് മഞ്ഞപ്പറ്റ മന, തൃത്താല

ആലാപനം

ശ്രീമതി. സരളാ ദേവി. എം. ആർ.

Comments are closed.