സ്വാമി ശരണം


srimadbhagavatham.org 3 Comments

സ്വാമി ശരണം…

പതിനെട്ടു പടി ഞാൻ കയറിടുമ്പോൾ

സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
സ്വാമി പാദം ശരണം പൊന്നയ്യപ്പാ
കറുപ്പു മുടുത്തു വ്രതവുമെടുത്തു ഞാൻ
മണികണ്ഠസ്വാമിയെ കാണാൻ വരുന്നു.

ഞാനെന്ന ഭാവത്ത എന്നിൽ നിന്നകറ്റുവാൻ
സ്വാമി പാദങ്ങൾ സ്മരിച്ചും
സ്വാമി കീർത്തനങ്ങൾ പാടിക്കൊണ്ടും
ഭക്തരെ സേവിച്ചും, നാമം ജപിച്ചും
പതിനെട്ടു പടി ഞാൻ കയറിടുമ്പോൾ
എൻ്റെ മുജ്ജൻമ പാപമകന്നിടുന്നു.
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ

സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
സ്വാമി പാദം ശരണം പൊന്നയ്യപ്പാ
സ്വാമിയെ ശരണം ശരണമെന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ

രചന, ആലാപനം

ശ്രീമതി. ആനന്ദി മോഹൻ, കോഴിക്കോട്

Comments are closed.