Brahmashree Dr. P.V. Viswanathan Namboothiri


admin 0 Comments

ബ്രഹ്മശ്രീ ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി

 

കോട്ടയം ബസേലിയോസ് കോളേജ് സംസ്കൃത വിഭാഗം അധ്യക്ഷനും മഹാത്മാഗാന്ധി സർവ്വകലാശാല
ഗവേഷണമാർഗ്ഗദർശിയുമാണ്. മഹാത്മാഗാന്ധി സർവ്വകലാശാല പാഠ്യപദ്ധതികമ്മറ്റിയുടെ അംഗവും അധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പ്രസരം സംസ്കൃതസമാജത്തിൻ്റെ അധ്യക്ഷനാണ്.

1956ൽ പത്തനംതിട്ട ജില്ലയിൽ കല്ലൂപ്പാറ പാതിരുവേലിൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെയും പങ്കജാക്ഷി അന്തർജ്ജനത്തിന്റെയും പുത്രനായി ജനിച്ചു.

ഇരവിപേരൂർ സെന്റ്‌ ജോൺസ് ഹൈസ്കൂളിലും തിരുവനതപുരം ഗവ. സംസ്കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സംസ്കൃത വ്യാകരണ ശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തരബിരുദവും സംസ്കൃതത്തിൽ വില്ലുമംഗലത്തു സ്വാമിയാരുടെ ശ്രീ ചിഹ്ന കാവ്യം അധികരിച്ചുള്ള പഠനത്തിന് കേരള സർവ്വകലാശാലയിൽ ഗവേഷണ ബിരുദവും നേടി.

പാതിരുവേലിൽ ഇല്ലം,
എസ്. എച്ച്. മൗണ്ട് പി. ഒ;
കോട്ടയം 686 006

ഫോൺ: 93495 07932