ആലിലമേൽ
ഓം നമോ നാരായണായ ഓം നമോ നാരായണായ
ഓം നമോ നാരായണായ ഓം നമോ നാരായണായ
ആലിലമേൽ പള്ളികൊള്ളും ആനന്ദ രൂപനാം കൃഷ്ണ
ആമയങ്ങൾ നീക്കി ഒന്നങ്ങനുഗ്രഹിക്കൂ
ഇഹ പരസുഖദാദ ഇന്ദിരാ മണാളദേവ
ഈശനേ നീയെനിക്കെന്നും തുണയേകേണം
(ആലിലമേൽ
ഉള്ളിലേറെ മോഹമുണ്ട് ഉണ്ണിക്കണ്ണാ നിന്നെക്കാണാൻ
ഉള്ളത്തിൽ കനിവോടെൻ്റെ മുന്നിൽ വന്നാലും
ഊനം കൂടാതെൻ്റെ മോഹം തീർത്തു തരികില്ലേ കണ്ണാ
ഊഴിയിൽ പിറന്ന ബാല നന്ദകുമാരാ
(ആലിലമേൽ
എണ്ണിയെണ്ണി ആയുസ്സെല്ലാം ഏറെ കഴിഞ്ഞല്ലോ കണ്ണാ
എന്നുവരും എൻ്റെ മുന്നിൽ ഗോപകുമാരാ
അയ്യോ കൃഷ്ണ മടിക്കല്ലേ വയ്യേയിനി കാത്തിരിക്കാൻ
പയ്യെപയ്യെ ഒന്നു കണ്ണാ മുന്നിൽ വന്നാലും
(ആലിലമേൽ
ഒന്നും വേണ്ടയെനിക്കിനി ഓടിമറയല്ലേ കണ്ണാ
ഒന്നുനിൽക്കൂ നീയെൻ മുന്നിൽ ഓമനക്കണ്ണാ
ഔദാര്യകോമള കണ്ണാ ഔഷധീശ കാത്തിടേണേ
അംബുജലോചനാ ഹരേ നാരായണാ!
(ആലിലമേൽ
രചന
ശ്രീമതി. പദ്മിനി പ്രഭാകർ, മുടപ്പല്ലൂർ
ആലാപനം
ശ്രീമതി. ഉഷാദേവി. ടി. ആർ, ആലുവ
Comments are closed.