ദശരഥ നന്ദനനാം
ദശരഥ നന്ദനനാം ശ്രീരാമൻ
കൗസലൃാ നന്ദനനാം ശ്രീരാമൻ
ലക്ഷ്മണ സോദരനാം ശ്രീരാമൻ
സാക്ഷാൽ മഹാവിഷ്ണുവല്ലയോ ശ്രീരാമൻ
രാമരാമ രാമരാമ രാമരാമ പാഹിമാം(4)
നീലമേഘവർണ്ണനാം ശ്രീരാമൻ
ധനുർവേദ നിപുണനാം ശ്രീരാമൻ
ഉദയസൂരൃ പ്രഭയാർന്ന ശ്രീരാമൻ
പൂർണ്ണേന്ദു മുഖനായ ശ്രീരാമൻ
രാമരാമ രാമരാമ രാമരാമ പാഹിമാം(4)
മാരീചസുബാഹുക്കളെ നിഗ്രഹിച്ച ശ്രീരാമൻ
മുനിവരരുടെ യാഗത്തെ രക്ഷിച്ച ശ്രീരാമൻ
അഹല്ലൃയ്ക്കു മോക്ഷം നല്കിയ ശ്രീരാമൻ
ശാപ മോക്ഷദായകൻ ശ്രീരാമൻ
രാമരാമ രാമരാമ രാമരാമ പാഹിമാം(4)
തേജസുറ്റ ശൈവ ബാണഭഞ്ജകനാം ശ്രീരാമൻ
മൈഥിലിയുടെ വരണമാല ധരിച്ച ശ്രീരാമൻ
പരശുരാമനെ ജയിച്ച ശ്രീരാമൻ
ഭാർഗവസഞ്ചിത പുണൃം നേടിയ ശ്രീരാമൻ
രാമരാമ രാമരാമ രാമരാമ പാഹിമാം(4)
ദുഷ്‌ടനായ ബാലിയെ വധിച്ച ശ്രീരാമൻ
സുഗ്രീവനെ രാജനാക്കിയ ശ്രീരാമൻ
ഹനുമാനെ തോഴനാക്കിയ ശ്രീരാമൻ
കപികുലത്തിനിഷ്‌ടനായ ശ്രീരാമൻ
രാമരാമ രാമരാമ രാമരാമ പാഹിമാം(4)
രാവണനെ രണാങ്കണേ വധിച്ച ശ്രീരാമൻ
മായാ സീതയേ വീണ്ടെടുത്ത ശ്രീരാമൻ
ധരണിയെ സാന്ദ്രമാക്കി ശ്രീരാമൻ
സാക്ഷാൽ മഹാവിഷ്ണുവല്ലയോ ശ്രീരാമൻ
രാമരാമ രാമരാമ രാമരാമ പാഹിമാം(4)
രചന, ആലാപനം
ശ്രീമതി. വനജ എം. നായർ, മുംബൈ
Comments are closed.