ഒരു ദിനം…
ഒരു ദിനം ഞാനെൻ്റെ മനസ്സിലൂടെ
ഒരു വൃന്ദാവന യാത്ര ചെയ്തു ഞാനും
ശ്രീകൃഷ്ണ രൂപവും മനസ്സിൽ നിറച്ചു _
ഞാൻ വൃന്ദാവനപ്പടി വാതിലെത്തി…
ആനന്ദ സാഗരത്തിൽ മതിമറന്നു ഞാൻ
കോരിത്തരിച്ചങ്ങു നിന്നുപോയി…
ശ്രീകൃഷ്ണ പാദങ്ങൾ പതിഞ്ഞ മണ്ണിൽ
ആവേശത്താൽ ഞാൻ നമസ്ക്കരിച്ചു
കൃഷ്ണൻ്റെ പാദരേണുക്കളിൽ സ്പർശിച്ചു
കൈകളാൽ വാരിയെടുത്തു ഞാനും
കൃഷ്ണ സ്മരണയിൽ ലയിച്ചു പോയി
ഞാൻ കൃഷ്ണ സ്മരണയിൽ ലയിച്ചു പോയി
വൃന്ദാവനത്തിൽ നിറഞ്ഞുനിൽക്കുന്നൊരു
രാധാ-മാധവ വിഗ്രഹം കണ്ടു ഞാൻ
കൃഷ്ണൻ്റെ നാമങ്ങൾ ഉരുവിട്ടു കൊണ്ടുള്ള
ഗോപിവൃന്ദത്തെയും കണ്ടൂ..
ഗോവർദ്ധനവും തൊഴുതപ്പോൾ
ഞാനാകെ നിർവൃതിയാൽ മതിമറന്നു
കാളിന്ദി തെന്നലിൽ ആടിക്കളിക്കുന്ന
കാനനവൃന്ദത്തെ കണ്ടൂ..
ഗോക്കളെ മേയ്ക്കുന്ന ഗോപാലകൃഷ്ണനും ,
ഗോപിവൃന്ദത്തെയും കണ്ടു ഞാനും
വെണ്ണയും പാലും നിറഞ്ഞ ഗൃഹങ്ങളും ,
ഗോപികമാരേയും കണ്ടൂ..
യമുനാ തീരത്ത് ചെന്നപ്പോൾ ഞാനാകെ
കോരിത്തരിച്ചങ്ങിരുന്നുപോയി..
യമുനാ തീരത്തെ പൂഴിയിൽ ആകെ
ശ്രീകൃഷ്ണ പാദങ്ങൾ തെളിഞ്ഞു കണ്ടൂ..
യമുനാ നദിയിൽ ഇറങ്ങി ഞാൻ മെല്ലേ
ശ്രീകൃഷ്ണ സ്പർശനം ഞാനറിഞ്ഞൂ
കൃഷ്ണൻ്റെ സാമിപ്യം ഞാനറിഞ്ഞൂ
ശ്രീകൃഷ്ണ ചൈതന്യം നിറഞ്ഞ വൃന്ദാവന
തൃപ്പാദങ്ങിൽ നമസ്ക്കരിച്ചു..
സാഷ്ടാംഗം നമസ്ക്കരിച്ചു.
കൃഷ്‌ണാ ഹരേ ജയ കൃഷ്‌ണാ ഹരേ…
രചന
ശ്രീമതി. സുജാതാ മാവേലി ഇല്ലം, കൂറ്റനാട്
ആലാപനം
മീര
Comments are closed.