രാധികാപതേ


srimadbhagavatham.org 3 Comments

രാധികാപതേ

രാധികാപതേ! രാസക്രീഡാ ലോലനെ
രാഗിണിയാം രാധികതൻ പ്രാണനാഥനേ!
ഗോപികൾതൻ ചിത്ത ചോര ഗോപകുമാരാ
ഗോപാലർതൻ പ്രിയ തോഴാ ഗോകുല ബാലാ…
ഗോകുലത്തിലാടിപ്പാടി വാണ സുന്ദരാ
ഗോക്കൾഗോപബാലകർക്കും രക്ഷക ബാലാ
നവനീത ചോരാ നന്ദകുമാരാ
യശോദ തൻ അരുമയായ രാമസോദരാ!
കാളിയമർദ്ദന കണ്ണാ കാർമുകിൽ വർണ്ണാ!
കാമാരി സേവ്യാ ദേവാ കാമ ജനകാ
ഗോപപാലാകാ ബ്രഹ്മപൂജിതാ
ഇന്ദ്ര ഗർവ്വം തീർത്ത ഗോവർദ്ധനധാരീ
അക്രൂരപ്രിയാ, അസുരർ ഘാതകാ
അലിവോടേകണേയാശ്രയം സദാ
രുക്മിണീകാന്താ കണ്ണാ ഭാമാ വല്ലഭാ
നാരദസേവ്യാ കണ്ണാ നാദബ്രഹ്മമേ!
കാത്തരുളണേ കണ്ണാ കാരുണ്യമൂർത്തേ!
കാൽതളിരിണ നിത്യം കുമ്പിടുന്നിതാ..
നിത്യം കുമ്പിടുന്നിതാ നിത്യം കുമ്പിടുന്നിതാ
ശ്രീഹരേ ഹരേ! ശ്രീഹരേ ഹരേ! ശ്രീഹരേ ഹരേ!
ഹരേ ശ്രീഹരേ ഹരേ!ശ്രീഹരേ…..

രചന

ശ്രീമതി. പദ്മിനി പ്രഭാകർ, മുടപ്പല്ലൂർ

ആലാപനം

ശ്രീമതി. സാവിത്രി തിരൂർ

Comments are closed.