നാരായണനെ സംബന്ധിച്ചത്, നാരായണ ഭട്ടതിരി നിർമ്മിച്ചത്. നാരായണീയം അർത്ഥവത്തായ പദം. സാധാരണ വൃക്ഷത്തിന്റെ അടിഭാഗം, കട്ടി, ഘനം കൂടും വളരെ സമയം എടുത്താണ് മഴുകൊണ്ട് വെട്ടിമാറ്റുന്നത്. എന്നാൽ പതിന്നാല് ലോകങ്ങൾക്കും നാരായവേരായി ശോഭിക്കുന്ന ഗുരുവായൂരപ്പൻ്റെ കാലുകളുടെ പ്രത്യേകത.
“ഭക്താനാം കാമവർഷദ്യുതരു കിസലയം നാഥ തേ പാദമൂലം”
ഭക്തന്മാരുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന പാരിജാത വൃക്ഷത്തിന്റെ മൂലം കിസലയം തളിരുസമാനം മാർദ്ദവം, ഭംഗി, എല്ലാം എല്ലാം ഗുരുവായൂരപ്പൻ തന്നെ.

“സമസ്ത സാരേ ച പുരാണ സംഗ്രഹേ വിസംശയം ത്വന്മഹിമൈവ വർണ്ണ്യതേ”
എന്ന് വർണ്ണിച്ചിരിക്കുന്നു.
“സകല നിഗമ വല്ലി സദ്‌ഫലം, കൃഷ്ണ നാമ” എല്ലാ വേദങ്ങളുടേയും സാരാംശം ശ്രീകൃഷ്ണ നാമമാണ്, ശ്രീ ഗുരുവായൂരപ്പനാണ്.
“ശ്രീകൃഷ്ണ ത്വദ് പദോപാസനം അഭയതമം”, അഭയം, അഭയതരം, അഭയതമം. എന്നും ഗുരുവായൂരിലെത്തി ഗുരുവായൂരപ്പനെ വന്ദിക്കുവാൻ കഴിയുമോ? പകരം ശ്രീ ഗുരുവായൂരപ്പൻ്റെ പാദങ്ങളെ എപ്പോഴും ചിന്തിക്കുക.

“വിഷ്ണോ: കർമ്മാണി സംപശ്യത മനസ്സി സദാ”
ശ്രീകൃഷ്ണ ഭഗവാൻ്റെ അമ്പാടിലീല, വൃന്ദാവനലീല, മധുരലീല, ദ്വാരകാലീല, എപ്പോഴും മനസ്സിൽ ചിന്തിക്കണം, കാണണം എന്ന് ഭട്ടതിരിപ്പാട് ഉപദേശിക്കുന്നു.

സാധാരണയായി “ദശകം” 10 ശ്ലോകം എന്നാണ് ചിന്തിക്കുക. 100 ദശകങ്ങൾ ആകെ. എന്നാൽ ചില ഭാഗങ്ങളിൽ 11, 12, 13, പോരാ നാലാമത്തെ ദശകത്തിൽ 15 ശ്ലോകങ്ങൾ. അത്ഭുതം തന്നെ രഥോദ്ധതാ വൃത്തത്തിൻ്റെ മാധുര്യം.

“കേൾപ്പതുണ്ടിഹ, രഥോദ്ധതാരവം” എന്നാൽ ഗോപികമാരുടെ പരമ ഭക്തി ഭാവത്തിന് ദൃഷ്ടാന്തം. 65-)൦ ദശകം – ശ്ലോകങ്ങൾ 9 മാത്രം. “പ്രക്രിയാസർവ്വസ്വം” എന്ന വ്യാകരണ ഗ്രന്ഥം രചിച്ച ഭട്ടതിരിപ്പാട് ഇവിടെ, ശ്രീഗുരുവായൂരപ്പന് എന്നും ലഭിക്കുന്ന നവകം അഭിഷേകം ആയി സ്വീകരിക്കണമെന്ന് ഭട്ടതിരിപ്പാട് പ്രാർത്ഥിക്കുന്നു.

സർവ്വം വിസൃജ്യേ മുരളീരവമോഹിതാസ്തേ
കാന്താരദേശം അയി കാന്തതനോ: സമേതാ:

ശ്രീകൃഷ്ണ ഭഗവാന്റെ വേണുനാദം ശ്രവിച്ചപ്പോൾ ഗോപികമാർ എല്ലാം ഉപേക്ഷിച്ച് ഭഗവാൻ്റെ അടുക്കലെത്തി.

ഭട്ടതിരിപ്പാടിൻ്റെ പരമഭക്തി ഭാവം – ആദ്യം നാമകരണം ചെയ്തത് ശ്രീകൃഷ്ണനാണ്. രണ്ടാമതാണ് ബലരാമന് എന്ന് നാരായണീയം.

“ഗർഗ്ഗോ നിർഗ്ഗിത പുളക:
ചക്രേ തവ അഗ്രജസൃനാമാനി”

സാഹിത്യം, സംഗീതം, സമന്വയിപ്പിച്ചുകൊണ്ടുള്ള ഭക്തി കാവ്യം. വൃത്തഭംഗി, അലങ്കാരഭംഗി, ഫലിതഭംഗി,

“ശിഖിനിവർണ്ണിത
ഏവ ഹി പീതതാ”

മഞ്ഞനിറം, കുടിക്കപ്പെട്ടത്‌ രണ്ടർത്ഥം.

‘ബന്ധും ഇച്ഛതി’ – ഉലൂഖല
ബന്ധനം ദശകം. യശോദാദേവി കെട്ടുവാൻ ആഗ്രഹിക്കുന്നു.

ഭക്തജനങ്ങൾ ഭഗവാനെ ബന്ധുവാക്കാൻ ആഗ്രഹിക്കുന്നു.
ധാരാളം പ്രത്യേകതകൾ, ഗോപികമാർക്കു പരമസമ്മതനായ ശ്രീകൃഷ്ണ ഭഗവാൻ, ശ്രീകൃഷ്ണഭഗവാന് പരംസമ്മതകളായ ഗോപികമാരെ സമ്മതാ വൃത്തത്തിലുള്ള ഗാനം കൊണ്ട് സന്തോഷിപ്പിക്കുന്നു.

“തവ വിലോകനാത് ഗോപികാജനാ:
ഗുരു പുരി പതേ പാഹിമാം ഗദാത്”

വിജ്ഞാനവും ഭക്തിയും വൈരാഗ്യവും ഒരുമിച്ചു പ്രദാനം ചെയ്യുന്ന ഭട്ടതിരിപ്പാടിനെ നമസ്കരിക്കാം.

“മോക്ഷാബ്ധിസാരതര ഭാഗവതാഖ്യദധ്നോ
നാരായണീയനവനീതമിദം ഗൃഹീത്വാ
മായാമയൗഘപരിതപ്തജനായ യോ/ദാത്
നാരായണാവനിസുരായ നമോസ്തു തസ്മൈ”

ശ്രീമദ്ഭാഗവതം തൈര്
നാരായണീയം വെണ്ണ

– ബ്രഹ്മശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി

Comments are closed.