Srimad Bhagavatha Sapthaha Yajna 3


admin 0 Comments

ഭാഗവത കുടുംബ സത്സംഗം

ശ്രീമദ് ഭാഗവത സപ്‌താഹ യജ്‌ഞം 3

 

ഓം നമോ ഭഗവതേ വാസുദേവായ

പ്രിയ ഭാഗവത കുടുംബാംഗങ്ങളേ…,

ഈശ്വര കാരുണ്യം കൊണ്ടും ഗുരുകാരണവന്മാരുടെ അനുഗ്രഹം കൊണ്ടും ഭാഗവത കുടുംബ സത്സംഗത്തിൽ പതിവുപോലെ നടത്തി വരുന്ന സൽകർമ്മങ്ങളിൽ മൂന്നാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്‌ഞം ബ്രഹ്മശ്രീ. ഇളയിടം നീലകണ്ഠൻ നമ്പൂതിരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ ജനുവരി 14 ന് മാഹാത്മ്യത്തോടെ ആരംഭിച്ച് 21 ന് സമർപ്പണ പൂജയോടും കൂടി അവസാനിക്കുന്ന രീതിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

എല്ലാ ദിവസവും സഹസ്രനാമം, അഷ്ടോത്തരം, ഭുജംഗം, ഉണർത്തു പാട്ട്, പാരായണം, പ്രഭാഷണം, നാമജപം, ഭജനാമൃതം, അമൃതേത്ത്, പാരായണം, പ്രഭാഷണം, നാമജപം, ആരതി, സമർപ്പണം, ഭാഗവതഗീതം എന്ന രീതിയിൽ ആയിരിക്കും ഉപാസനാ ക്രമം.

ലോക ശാന്തിക്കുവേണ്ടി സപ്‌താഹ ദിനങ്ങളിൽ, ഇല്ലത്തു പതിവുപോലെ നടത്തി വരുന്ന ഗണപതിഹോമം, ഭഗവതിസേവാ, അർച്ചന, പുഷ്പാഞ്ജലി തുടങ്ങിയ പൂജാദി കർമ്മങ്ങളിൽ ഭാഗഭാക്കായിഎല്ലാ ഭാഗവത പ്രേമികളും ഭഗവത് കടാക്ഷത്തിനു പാത്രീഭൂതരാകണമെന്നു താത്പര്യപ്പെടുന്നു.

സപ്താഹോപാസനയിൽ സൂം ആപ്പിലൂടെയും യൂട്യൂബിലൂടെയും ഓൺലൈൻ ആയി പ്രവേശിക്കാവുന്നതാണ്. ഭാഗവത കുടുംബ സത്സംഗത്തിലെ എല്ലാ അംഗങ്ങളും ബന്ധുജനങ്ങളും ഈ യജ്ഞത്തിൽ പങ്കെടുക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

ഹരേ കൃഷ്ണ!

ബ്രഹ്മശ്രീ. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരി (മനു കുമാർ ഇളയിടം)

Comments are closed.