
ഭാഗവത കുടംബം കഴിഞ്ഞ ഒരു വർഷമായി നമ്മുടെ വീടുകളിൽ നാം കൊളുത്തി വച്ച ഒരു തിരിനാളമായി ഇന്നും ശോഭയോടെ കത്തുന്ന വിളക്കാണ്. സപ്താഹങ്ങളിലൂടെയും നവാഹത്തിലൂടെയും തുടക്കം കുറിച്ച നമ്മുടെ ഭാഗവത കുടുംബം വൈശാഖമാസത്തിലെ ഭാഗവത ഉപാസനയിലൂടെ ലോക നന്മയ്ക്കായി സമർപ്പിക്കുന്ന യജ്ഞം എല്ലാം നമ്മുടെ ഭാഗവത കുടുംബത്തിൽ ഗുരുവായുരപ്പൻ്റെ അനുഗ്രഹമാണ്.
അതുപോലെ നമ്മുടെ കുഞ്ഞു മക്കൾക്കായി തുടങ്ങിയ ഭാഗവത ബാല കുടുംബം തികഞ്ഞ അച്ചടക്കത്തോടെ നടത്തിവരുന്ന ഭാഗവത ക്ലാസ്സുകൾ. ഭഗവാൻ്റെ അനുഗ്രഹം അറിഞ്ഞു നല്കിയ ഈ കുരുന്നുകൾ വരും കാലങ്ങളിൽ ഭാഗവത കുടുംബത്തിൻ്റെ അമൂല്യ നിധികളാണ്. ഇതിനായി ചുക്കാൻ പിടിക്കുന്ന മനു തിരുമേനിക്കും ബാല കുടുംബത്തിൻ്റെ രക്ഷാധികാരിയും കുടുംബാംഗവുമായ മധു സാറിനും പാദ നമസ്ക്കാരം.
– Asha Sunil, Thiruvananthapuram


 
          
          
          
			 
      
					       
      
					      