Athira Dinesh, Muvattupuzha


admin 0 Comments

 

കൃഷ്ണാ ഗുരുവായൂരപ്പാ…

ഭാഗവത കുടുംബത്തെ കുറിച്ച് എന്താ പറയേണ്ടത് എന്നറിയില്ല. സന്തോഷം കൊണ്ടാണ് ട്ടോ. മനുവിന് ഇതുപോലൊരു വേദി ഒരുക്കുവാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യം ആണ്. മനുവിൻ്റെ കൂടെ പ്രവൃത്തിക്കുന്നവർക്കും വലിയൊരു നമസ്കാരം. ഈ മഹാസാഗരത്തിൻ്റെ തീരത്ത് ഒരു ചെറിയ മണൽത്തരി ആകുവാൻ എനിക്കും കഴിഞ്ഞത് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ടുതന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ബാലകുടുംബ വേദിയും നന്നാവുന്നുണ്ട്. വളർന്നു വരുന്ന തലമുറയ്ക്ക് കുറച്ചെങ്കിലും ഇതിൻ്റെയൊക്കെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ കഴിയുന്നതും വളരെ നല്ല കാര്യമായിട്ടാണ് തോന്നുന്നത്. എത്ര കുട്ടികൾ ആണ് ഓരോ കീർത്തനങ്ങളും സഹസ്രനാമങ്ങളും ഭാഗവത കഥകളുമൊക്കെ പറയുന്നത്.

ഇതൊക്കെ ഇതുപോലെ തന്നെ തുടരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. മഹാമാരി മാറിയാലും ഇതുപോലെ ഇടയ്ക്ക് കൂടുവാൻ ആഗ്രഹിക്കുന്നു. എനിക്ക് നല്ല അഭിപ്രായം ആണ്.

ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ…

– ആതിര ദിനേശ്, മൂവാറ്റുപുഴ