Brahmashree Mullamangalam Thrivikraman Namboothiri


admin 0 Comments

ഭാഗവത വേദാചാര്യ ബ്രഹ്മശ്രീ മുല്ലമംഗലം ത്രിവിക്രമൻ നമ്പൂതിരി

 

ഇല്ലം. മുല്ലമംഗലം, അച്ഛൻ. നാരായണൻ നമ്പൂതിരി, അമ്മ. ശ്രീദേവി അന്തർജ്ജനം, ജനനം. നായരങ്ങാടി, തൃശൂർ ജില്ല, തിയതി 23/08/1977.

11-12 കൊല്ലത്തോളം തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വേദ വിദ്യാഭ്യാസം, ചാലക്കുടി മേക്കാട് സുബ്രഹ്മണ്യൻ നമ്പൂതിരി ആണ് വേദ ഗുരുനാഥൻ. 91 മുതൽ ഇന്ത്യ മുഴുവൻ വേദ ഉപാസന, കടവല്ലൂർ അന്യോന്യത്തിൽ 90 മുതൽ തുടർച്ചയായി പങ്കെടുത്തു. 98 മുതൽ ഭാഗവത രംഗത്തിൽ. പെരുമ്പള്ളി കേശവൻ നമ്പൂതിരി ആണ് ഗുരുനാഥൻ. 8 വർഷത്തോളം പാരായണവും തുടർന്ന് ആചാര്യനായി. ഇന്ത്യയിലും വിദേശത്തും സപ്താഹങ്ങൾ നടത്തിയിട്ടുണ്ട് 2011ൽ ഗുരുനാഥനോടൊപ്പം അമേരിക്കയിൽ സപ്താഹങ്ങളിൽ പങ്കെടുത്തു.

ജയ് ശ്രീകൃഷ്ണ വേദിക് ആൻഡ് കൾച്ചറൽ ഫൌണ്ടേഷൻ സ്ഥാപകനും ചെയർമാനും ആണ്. കഴിഞ്ഞ 11വർഷമായി മുംബൈയിൽ അംബർനാഥിൽ സ്ഥിര താമസമാണ്. ഇവിടെ ഭാഗവതം ക്ലാസ്സുകളും സപ്താഹങ്ങളും നടത്തുന്നു. 150-200 ളം ശിഷ്യഗണങ്ങൾ ഉണ്ട്‌. ഇവിടെ യോഗേശ്വർ കൃഷ്ണ നാരായണീയം ട്രസ്റ്റ്‌ എന്ന ചാരിറ്റബിൾ ഫൗണ്ടാഷന്റെ ചെയർമാൻ ആണ്. ഇംഗ്ലീഷിലും ക്ലാസുകൾ എടുക്കുന്നു.