ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരി ഓം
ബ്രഹ്മശ്രീ ഇളയിടം ശങ്കരനാരായണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ നമ്മുടെ ഭാഗവത കുടുംബം, ഭാഗവത ബാല കുടുംബം തുടങ്ങി, അത് ഗംഭീരമായി, ‘ഭക്തി’ അങ്ങിനെ മനുഷ്യരുടെ ഉള്ളിൽ സജ്ജനങ്ങളുടെ ഉള്ളിൽ ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നു. അത് എല്ലാ ഭക്ത ജനങ്ങളും ഉൾകൊണ്ടു, പോരാ… ഇനിയും ഇത് അധികം ആൾക്കാരിലെത്തിക്കണം. അതിന് വേണ്ടിയുള്ള ശ്രമം ആണ്, അത് വെബ് സൈറ്റിലേക്ക് ആക്കുന്നു, നല്ല ഒരു സംരംഭം. ഓരോ കാര്യങ്ങൾ പുതിയതായി മുന്നോട്ട് കൊണ്ടു പോകുന്നത് ഭഗവാൻ്റെ അനുഗ്രഹം ആണ്. ഇപ്പോഴത്തെ വംശപരമ്പര ഇത്തരം ഭക്തി മാർഗ്ഗങ്ങളേ എല്ലാം മാറ്റി മറിച്ച് കൊണ്ട് വരുന്ന സമയത്ത് കൊച്ചുകുട്ടികളെ ഓരോ ഭക്തി സംബന്ധമായ കാര്യങ്ങളിൽ മുന്നോട്ട് കൊണ്ടു വരുന്നത് വലിയ കാര്യമാണ്, അതുപോലെ ഞങ്ങളേ പോലുള്ള അമ്മ അമ്മൂമ്മമാർക്ക് ഒരു അവസാനം ഇല്ലാതെ ഭാഗവതം വായിച്ചും കീർത്തനം പാടിയും ഭഗവാനിലേക്ക് ലയിക്കാൻ പറ്റുന്നു.
ഇത്തരം സത്‌സംഗങ്ങൾ അനന്തമായി മുന്നോട്ട് കൊണ്ടു പോകാൻ ഇതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ മഹത്തുക്കളേയും ഭഗവാൻ അനുഗ്രഹിക്കട്ടെ, കുട്ടികളെ കൂടുതൽ പങ്കെടുപ്പിച്ച് നമ്മുടെ വേദങ്ങൾ ക്ഷയിച്ചു പോകാതിരിക്കാൻ എന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുക, എന്നിൽ നിന്ന് എല്ലാ സഹായ സഹകരണവും ഭഗവാൻ്റെ അനുഗ്രഹത്താൽ ഉണ്ടാകും.
ശ്രീ ഹരയേ നമ: ഹരി ഓം
– ശ്രീമതി ശോഭാ പിള്ള, മുംബൈ